കക്കാട്: തൃശൂർ - കോഴിക്കോട് ദേശീയപാത കക്കാട് കാർ ഡ്രൈനേജിലേയ്ക്ക് മറിഞ്ഞ് അപകടം. എറണാകുളം ചോറ്റാനിക്കര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് മറിഞ്ഞത്.ആർക്കും പരുക്കില്ല.ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
കാസർകോട്ടെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ കക്കാട് വെച്ച് ദിശ ബോർഡ് കാണാനാവാതെ വഴി മാറിത്തിരിയുകയും റോഡരികിലെ ഡ്രൈനേജിലേയ്ക്ക് മറിയുകയുമായിരുന്നു. ചോറ്റാനിക്കര സ്വദേശിയും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
തിരൂരങ്ങാടി പൊലീസ്, ഹൈവേ പൊലീസ്, കെ.ഇ.ടി എമർജൻസി ടീം, നാട്ടുകാർ എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
Content Summary: car overturned into the drainage on the National Highway
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !