പാസ്‌പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്‌നം, പെരിന്തല്‍മണ്ണ സ്വദേശി വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

0

ദമാം: പെരിന്തല്‍മണ്ണ ആനമങ്ങാട് പാലോളിപ്പറമ്ബ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു.
 മാണിക്കത്തൊടി 39 കാരനായ മുഹമ്മദ് ശിഹാബ് ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

ശിഹാബ് വിമാനത്താവളത്തിലെത്തിയത് ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ്. എന്നാല്‍ എമിഗ്രേഷൻ വിഭാഗത്തിലെ പാസ്‌പോർട്ട് പരിശോധനയില്‍ നേരിട്ട സാങ്കേതിക പ്രശ്‌നത്തെത്തുടർന്ന് യാത്രചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.

ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

17 വർഷത്തോളമായി പ്രവാസിയായ ശിഹാബ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്, അതേസമയം വരുന്നത് നാട്ടില്‍ അറിയിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. ശേഷം മൂന്നാഴ്ച മുൻപാണ് ശിഹാബ് മാത്രം മടങ്ങിയത്.

പിതാവ്: പരേതനായ കുഞ്ഞാലൻ. മാതാവ്: പരേതയായ സഫിയ. ഭാര്യ: സഫ്‌റീന തോട്ടേക്കാട്. മക്കള്‍: സൻഹ സഫിയ, ഷഹ്‌സാൻ. സഹോദരങ്ങള്‍: ഫൗസിയ, ഫസീന. നിയമനടപടികള്‍ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ടുകള്‍.

Content Summary: Due to technical problem during passport check, Perinthalmanna native jumped to his death from airport building

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !