സ്കൂട്ടറിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു.. യുവാവ് രക്ഷപെട്ടത് തലനാരിഴക്ക്.. അപകടം എടയൂർ അധികാരിപടിയിൽ.. പ്രദേശം ഇരുട്ടിൽ

0

എടയൂർ:
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ  വീശിയടിച്ച കാറ്റിൽ 110 കെ.വി ഇലക്ട്രിക് ലൈൻ പൊട്ടിവീണ് വൻ ദുരന്തം ഒഴിവായി. എടയൂർ അധികാരിപടിയിലാണ് സംഭവം .പൂക്കാട്ടിരി- എടയൂർ റോഡിൽ അധികാരിപടിയിൽ റോഡിന് ചേർന്ന് കിടക്കുന്ന പറമ്പിൽ നിന്നും തേക്ക് പൊട്ടിവീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്. വീഴ്ചയുടെ ആഘാതത്തിൽ മറ്റ് രണ്ട് ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം ഇത് വഴി വന്ന  പാങ്ങ് സ്വദേശി ശുഹൈബിൻ്റെ സ്കൂട്ടറിലേക്ക് ഒരു ഇലക്ട്രിക് പോസ്റ്റ് വീഴുകയും ശുഹൈബ് അത്ഭുതകരമായി രക്ഷപെടുകയുമായിരുന്നു. സ്കൂട്ടർ തകർന്ന നിലയിലാണ് .ഈ സമയത്ത് കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നു വരാതിരുന്നതും ഇലക്ട്രിക് ബന്ധം വിഛേദിക്കട്ടെതും അനുഗ്രഹമായി. പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. എടയൂർ മേഖലയിൽ വൈദ്യുതി ബന്ധവും താറുമാറിലായിരിക്കയാണ് .അപകടത്തെ തുടർന്ന് ഉടനെ പ്രദേശത്ത് എത്തിയ കെ.എസ്.ഇ ബി അധികൃതർ വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ്.

Content Summary: The electric post fell on top of the scooter.. The young man escaped headlong.. The accident was near Edaur Adhikaripadi.. The area was in darkness.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !