തൃത്താല / പാലക്കാട്: പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബി(25)നെ തൃത്താല പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്.
ഇയാള്‍ നിരവധി പോക്‌സോ കേസികളില്‍ പ്രതിയാണ്. ബസില്‍ കയറുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ചായിരുന്നു പീഡനം. ഒരേ സമയം രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം. വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ സ്‌കൂളിലെത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി തിരിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിലവില്‍ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളില്‍ നിരവധി പോക്‌സോ കേസുകളില്‍ പ്രതിയാണ് ഷിഹാബെന്ന് പൊലീസ് പറഞ്ഞു.
Content Summary: School students were tortured by pretending to be in love; Bus conductor arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !