വളാഞ്ചേരി: കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. വളാഞ്ചേരിയിലെ ശാഖയിലാണു തട്ടിപ്പു നടന്നത്. സംഭവത്തില്‍ കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്രൈസറായ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസ് പറയുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ശാഖാ മാനേജര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. 10 അക്കൗണ്ടുകളിലൂടെയാണ് പണയംവച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം വച്ചിട്ടിട്ടുണ്ട്. സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Content Summary: 1.48 Crores by mortgage at KSFE branch in Valanchery. Tip
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !