റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

0

തൃശൂര്‍:
ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂ‍ർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒമ്പതരയോട് കൂടിയായിരുന്നു സംഭവം. സ്റ്റേഷന്റെ പിൻഭാഗം വഴി രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പ്രസവം നടന്നുകഴിഞ്ഞിരുന്നു. റെയില്‍വെ ജീവനക്കാരും റെയില്‍ പൊലീസും യുവതിക്ക് സഹായവുമായെത്തി. ‌യുവതിയെയും കുഞ്ഞിനെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവിൽ തുടരുകയാണ്. ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Summary: A woman gave birth to a baby girl at a railway station

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !