ഇന്ന് ഭാരത് ബന്ദ്: സംസ്ഥാനത്ത് ഹർത്താൽ

0

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായാണ് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു.

വാഹനങ്ങൾ തടയുകയോ കടകൾ അടപ്പിക്കുകയോ ചെയ്യില്ല. അതിനാൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിക്കില്ല. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കിയിട്ടുണ്ട്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതികെയാണ് ഭീം ആർമിയും വിവിധ സംഘടനകളും ചേർന്ന് ദേശീയതലത്തിൽ ഭാരത ബന്ദ് പ്രഖ്യാപിച്ചത്.

കേരളത്തിൽ ഹർത്താലിനൊപ്പം മറ്റ് പ്രതിഷേധ പരിപാടികളും നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘടനകൾ. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാ തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്‌ടി ലിസ്റ്റ് 9–ാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.

Content Summary: Bharat Bandh today: Hartal in the state

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !