ഈ ഫാൻസുകാർ ഗ്യാപ്പ് നോക്കി ഗോളടിക്കാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ ഇക്ക പെർഫെക്റ്റാണ്... : ✍️ ബഷീർ വള്ളിക്കുന്ന്

0

ഞാനും എന്റെ കാരവനും എന്റെ സൗകര്യങ്ങളൂം എന്നതിനപ്പുറം കൂടെ അഭിനയിക്കുന്ന സ്ത്രീകളുടേയും ജൂനിയർ ആർട്ടിസ്റ്റുകളുടെയും മറ്റ് തൊഴിലാളികളുടേയും അവസ്ഥയെന്തെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ താരരാജാക്കന്മാർ?.. അവർക്ക് വേണ്ടി എപ്പോഴെങ്കിലും ശബ്ദമുയർത്തിയുണ്ടോ?.. 

ഇ(caps)ക്കയുടെ ഫാൻസുകാർ ഈ ഗ്യാപ്പ് നോക്കി ഗോളടിക്കാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ ഇക്ക പെർഫെക്റ്റാണ്, ഇത്തരം കാര്യങ്ങളിലൊന്നും ഇല്ലാത്ത ആളാണ് എന്നൊക്കെ.. 

അങ്ങിനെ ആരെയും നൂറ് ശതമാനം പുണ്യാളന്മാർ ആക്കാൻ പറ്റിയ ഒരു വിഷയമല്ല സിനിമാ മേഖലയിൽ ഇപ്പോൾ ഉയർന്ന് വന്നിട്ടുള്ളത്.  
നടികളെ ശാരീരികമായി ഉപദ്ര വിക്കുകയോ പീ ഡിപ്പിക്കുകയോ രാത്രി ഡോറിൽ മുട്ടുകയോ ഒന്നും ചെയ്‌തിരിക്കില്ല, അത്തരം സ്വഭാവ ദൂഷ്യങ്ങളൊന്നും ഉള്ളതായി കേട്ടിട്ടില്ല, ശരിയാണ്.. എന്നാൽ അത് മാത്രമല്ല സിനിമാ രംഗത്തെക്കുറിച്ച് ഉയർന്നിട്ടുള്ള പരാതികൾ. നടികൾക്കും ജൂനിയർ ആർട്ടിസ്റ്റുകൾക്കും മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോ പോലും ഇടമില്ലാത്ത സെറ്റുകൾ, അവിടെ കൊടുക്കുന്ന ഭക്ഷണത്തിൽ പോലും ചേരിതിരിവ്, അവരെ മനുഷ്യരായി പോലും പരിഗണിക്കാതെ വെറും യന്ത്രങ്ങളെപ്പോലെ കാണുന്ന തൊഴിൽ സാഹചര്യം.. അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ പരാതികളിലുണ്ട്. 

മലയാള സിനിമ പതിറ്റാണ്ടുകളോളം അടക്കി വാണ ഒരു സൂപ്പർ താരമെന്ന നിലയ്ക്ക്, പുറത്ത് പറയാൻ കൊള്ളാത്ത വിധം ദയനീയമായ ഇത്തരം തൊഴിൽ സാഹചര്യവങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിൽ എത്ര ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്, എത്ര ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്ന ചോദ്യം ഈ സന്ദർഭത്തിലെങ്കിലും ചോദിച്ചേ മതിയാകൂ. ഞാനും എന്റെ കാരവനും എന്റെ സൗകര്യങ്ങളൂം എന്നതിനപ്പുറം കൂടെ അഭിനയിക്കുന്ന സ്ത്രീകളുടേയും ജൂനിയർ ആർട്ടിസ്റ്റുകളുടെയും മറ്റ് തൊഴിലാളികളുടേയും അവസ്ഥയെന്തെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ താരരാജാക്കന്മാർ?.. അവർക്ക് വേണ്ടി എപ്പോഴെങ്കിലും ശബ്ദമുയർത്തിയുണ്ടോ?.. 

കൂടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വസ്ത്രം മാറാനോ മൂത്രമൊഴിക്കാനോ പോലും സൗകര്യം ഏർപ്പെടുത്താത്ത ഒരു സെറ്റിൽ, ഭക്ഷണത്തിൽ പോലും വിവേചനം കാണിക്കുന്ന ഒരു സെറ്റിൽ അതെല്ലാം കണ്ടും അറിഞ്ഞും ഇക്കാലമത്രയും നിശ്ശബ്ദത പാലിച്ചെങ്കിൽ ഈ തൊഴിൽ മേഖല ഇവ്വിധം വൃത്തികെട്ടതായി നിലനിർത്തിയതിൽ ഇവർക്കെല്ലാം അവരുടേതായ പങ്കുണ്ട് എന്ന് തന്നെ പറയേണ്ടി വരും. കാരണം ആ സിനിമയുടെ നിർമ്മാതാവിനോടോ പ്രൊഡക്ഷൻ നിയന്ത്രിക്കുന്നവരോടോ മെഗാ താരത്തിന്റെ ഒരു വാക്ക് മതി ആ സെറ്റിലെ സൗകര്യങ്ങൾ മാറിമറിയാൻ. 
അവർക്ക് കൂടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ നാളെ ഞാൻ സെറ്റിലെത്തില്ല എന്ന് ഒരു വാക്ക് പറഞ്ഞാൽ സൗകര്യങ്ങളും സംവിധാനങ്ങളും താനേ വരും.. കാരണം ഇവരെക്കെയാണ് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ സിംസാഹനത്തിൽ ഇരിക്കുന്ന രാജാക്കന്മാർ. അവരുടെ വാക്കിനും നോക്കിനും ആജ്ഞകൾക്കും മാത്രം വിലകല്പിക്കുന്ന ഒരിടത്ത് കൂടെ ജോലി ചെയ്യുന്നവർ നരകയാതന അനുഭവിച്ചിട്ടുണ്ടെങ്കിൽ ആ യാതനയിൽ നിന്ന് അത്ര കൂളായി കൈ കഴുകി പോകാൻ ഒരു മെഗാതാരത്തിനും കഴിയില്ല. 

ഇത് മമ്മൂട്ടിക്ക് മാത്രം ബാധകമായ ഒന്നാണ് അർത്ഥത്തിലല്ല പറയുന്നത്. ഇൻഡസ്ട്രിയിലുള്ള എല്ലാ സൂപ്പർ താരങ്ങൾക്കും ബാധകമായ കാര്യം തന്നെയാണ്. രാത്രി വാതിലിൽ മുട്ടുന്ന നക്ഷത്രങ്ങളുടെ കാര്യം  വേറെയായതിനാൽ അതിവിടെ പറയേണ്ട ആവശ്യവുമില്ല. 

മെച്ചപ്പെട്ട തൊഴിലിടങ്ങൾ ഉണ്ടാക്കുന്നതിൽ ഏറ്റവും ക്രിയാത്മകമായ പങ്ക് വഹിക്കാൻ കഴിയുക ആ തൊഴിലിടങ്ങൾ നന്നാക്കാനുള്ള ഇടപെടലുകൾ പ്രയാസരഹിതമായി നടത്താൻ കഴിയുന്നവർക്ക് തന്നെയാണ്. ഒരു ലൈറ്റ് ബോയിക്കോ ഒരു മേക്കപ്പ് അസിസ്റ്റന്റിനോ ആ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിയില്ല. തങ്ങൾ രാജാക്കന്മാരായി വാഴുന്ന അത്തരം തൊഴിലിടങ്ങളിൽ ഇത്തരം അനീതികളും വിവേചനങ്ങളും പീഡനങ്ങളും ഉണ്ടെന്ന വസ്തുത ദിവസവും നേരിട്ട് കാണുന്നവർ അവ മാറ്റുന്നതിന് ഒരു ചെറുവിരൽ പോലും അനക്കിയില്ല എങ്കിൽ ഈ കുളിമുറിയിൽ അവരും നഗ്നരാണ് എന്ന് പറയേണ്ടി വരും. 

ഗ്യാപ്പ് നോക്കി തള്ളിമറിക്കുന്ന ഫാൻസുകാർ ഒരു പൊടിക്ക് അടങ്ങുന്നതാണ് നല്ലത് എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.  

✍️ബഷീർ വള്ളിക്കുന്ന്
എഴുത്തുകാരൻ, ബ്ലോഗർ, പത്രപ്രവർത്തകൻ

📝നിങ്ങളുടെ അനുഭവങ്ങളും കുറിപ്പുകളും മീഡിയവിഷൻ ലൈവ് ലൂടെ പങ്കുവെക്കാം, കൂടുതൽ വിവരങ്ങൾക്ക്  +917293338881📱 (WhatsApp only)

Content Summary: These fans are looking at the gap and trying to score. Our Ikka is perfect... : ✍️ Basheer Vallimun

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !