ചെന്നൈ: തമിഴ് സിനിമാ മേഖലയിലും വനിതകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നടി സനം ഷെട്ടി. തമിഴ് സിനിമയിലും കാസ്റ്റിങ് കൗച്ച് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി ചെന്നൈയില്‍ പറഞ്ഞു.
തെറ്റായ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ പല സിനിമകളും ഉപേക്ഷിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ വിശകലനം നടത്തണമെന്നും സനം ഷെട്ടി ആവശ്യപ്പെട്ടു.
മലയാള ചലച്ചിത്രമേഖലയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ കമ്മീഷന് മുന്നില്‍ തുറന്നുപറയാന്‍ ആര്‍ജവം കാണിച്ച നടിമാരെ അഭിനന്ദിക്കുന്നു. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമയ്ക്കും മുന്‍കൈയെടുത്ത വനിതാ നടിമാര്‍ക്കും നന്ദി അറിയിക്കുന്നതായും സനം ഷെട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Gave up many films after realizing they had to give in: Sanam Shetty
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !