![]() |
File Photo |
തിരുവനന്തപുരം: മുംബയ് - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതൊരു വ്യാജ ബോംബ് ഭീഷണിയാണെന്ന നിഗമനത്തിലാണ് അധികൃതർ. ശുചിമുറിയിലെ ടിഷ്യൂ പേപ്പറിലാണ് ഭീഷണിയെഴുതിയിരിക്കുന്നതെന്നാണ് വിവരം.
ഭീഷണിക്കത്ത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലാൻഡിംഗിൽ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. യാത്രക്കാരിൽ ആരെങ്കിലുമാണോ ഇത്തരമൊരു കത്ത് എഴുതിയതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. 135 യാത്രക്കാരെയും ചോദ്യം ചെയ്‌തേക്കും.
മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. രാവിലെ 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പത്ത് മിനിട്ട് നേരത്തെ ലാൻഡ് ചെയ്‌തു.
Content Summary: Bomb threat to Mumbai-Thiruvananthapuram Air India flight
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !