എംഡിഎംഎയുമായി സ്കൂൾ മാനേജരും സുഹൃത്തും പിടിയിൽ

0

അങ്ങാടിപ്പുറം: 
എംഡിഎംഎയുമായി എയ്ഡഡ് സ്‌കൂള്‍ മാനേജരും സുഹൃത്തും പിടിയില്‍. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം പരിസരത്തു നിന്ന് 104 ഗ്രാം എംഡിഎംഎയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കാറിന്റെ മുന്‍വശത്ത് എന്‍ജിന് അടിയിലായി രഹസ്യ അറയില്‍ ഒളിപ്പിച്ച ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു.

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരെയാണ് പെലീസ് പിടികൂടിയത്. എയ്ഡഡ് സ്‌കൂള്‍ മാനേജരാണ് ദാവൂദ് ഷമീല്‍. ദാവൂദ് ഷമീല്‍ ബെംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റും നടത്തുന്നുണ്ട്. കൂട്ടുപ്രതി ഷാനിദും ദാവൂദ് ഷമീലിന്റെ കൂടെയാണു ജോലി ചെയ്യുന്നത്.

മുന്‍പ് പലതവണ ഇതേ രീതിയില്‍ ലഹരിമരുന്ന് കടത്തിയതായി പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.പിടികൂടിയ എംഡിഎംഎ ലഹരിമരുന്നിന് 5 ലക്ഷത്തിലേറെ രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ ജോലിയുടെ ഭാഗമായി പോയി വരുന്നതിന്റെ മറവിലാണു പ്രതികള്‍ ലഹരിക്കടത്തിലേക്കിറങ്ങിയത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്‍, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Summary: School manager and friend arrested with MDMA

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !