ദില്ലിയില്‍ കനത്ത മഴ: പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ചോര്‍ച്ച; പരിഹസിച്ച് അഖിലേഷ് യാദവ്

0

രാജ്യ തലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ചോര്‍ച്ച. സംഭവം പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കിയതോടെ വിവാദമായി.

പുതിയ പാര്‍ലമെന്റിന്റെ ലോബിയില്‍ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച്‌ വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാര്‍ലമെന്റിനേക്കാള്‍ നല്ലത് പഴയ പാര്‍ലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാര്‍ലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. വിഷയം പരിശോധിക്കാന്‍ എല്ലാ പാര്‍ട്ടികളുടെ എംപിമാരും ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാഗോര്‍ എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

ദില്ലിയില്‍ മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ദില്ലിയില്‍ വീട് തകര്‍ന്നു വീണാണ് ഒരാള്‍ മരിച്ചത്. ഗാസിയാബാദില്‍ അമ്മയും മകനും വെള്ളക്കെട്ടില്‍ വീണു മരിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്. ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി പെയ്ത മഴയില്‍ നഗരത്തില്‍ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. അതേസമയം കേദാര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.

Content Summary: Heavy rains in Delhi: New Parliament building leaks

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !