കരുവാരക്കുണ്ടിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇരിങ്ങാട്ടിരിയിൽ കറുത്താർ വടക്കേതിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാൻവാറാണ് മരിച്ചത്.
ബുധൻ വൈകിട്ട് ആറോടെ ചീനിപാടത്താണ് അപകടം. കിഴക്കേത്തല ഭാഗത്തുനിന്ന് വരികയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ ഷാൻവാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാൻവാറിന്റെ ഉമ്മ ജാസ്മിൻ (38), സഹോദരങ്ങളായ ഫാത്തിമ സജ്ന (18), മുഹമ്മദ് റോഷൻ (15), ഒട്ടോ ഡ്രൈവർ നമ്പ്യാർതൊടി അസൈനാർ (42) എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാൻവാറിന്റെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഇരിങ്ങാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Content Summary: 11-year-old boy dies in collision between mini-lorry and auto-rickshaw; Four people were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !