ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ (ഇഗ്‌നോ) അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് (ഫ്രഷ് /റീ റജിസ്‌ട്രേഷന്‍) അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.
മുന്‍പ് അഡ്മിഷനെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തീയതി നീട്ടലിലൂടെ അവസരമൊരുങ്ങിയെന്ന് ഇഗ്‌നോ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
പുതിയ കോഴ്‌സുകളും ഇഗ്‌നോ തുടങ്ങിയിട്ടുണ്ട്. അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് എന്നിവയില്‍ എം.ബി.എ, കമ്യൂണിറ്റി ഡെവലപ്മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍, പെര്‍ഫോമിംഗ് ആര്‍ട്ട്, റീഹാബിലിറ്റിയേഷന്‍ സൈക്കോളജി എന്നിവയില്‍ എം.എസ്സി, ഇവന്റ് മാനേജ്‌മെന്റ്, ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ പുതുതായി ആരംഭിച്ച കോഴ്സുകളില്‍ ചിലതാണ്.
Content Summary: Igno; Date extended for online application
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !