വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ താമസസ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാള്‍ എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Content Summary: YouTuber VJ Machan arrested in POCSO case
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !