വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം കാരണമോ ജോലി ചെയ്യാന്‍ കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം ലഭിക്കുക. ഒരുകുടുംബത്തിലെ പരമാവധി രണ്ടുകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്. വിധവകള്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതല്ല. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ ശിശുവികസന ഓഫീസുമായോ, തൊട്ടടുത്തുള്ള അങ്കണവാടി വര്‍ക്കറെയോ സമീപിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 15.
Content Summary: Education funding for children in female-headed households; Application invited
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !