ചൂരല്‍മല ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം സാധാരണനിലയിലായിട്ടും സഞ്ചാരികളാരും എത്തുന്നില്ല.
22 ദിവസംകൊണ്ട് ഇരുപതിലധികം കോടിരൂപയുടെ നഷ്ടമാണ് വിനോദസഞ്ചാരസംരംഭകർക്കും അനുബന്ധമേഖലയ്ക്കും മാത്രമുണ്ടായത്.
ബുക്കിങ് റദ്ദുചെയ്തതിലൂടെമാത്രം മൂന്നുകോടിയുടെ നഷ്ടമെങ്കിലുമുണ്ടാവുമെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ പറയുന്നു. മഴക്കാലമായിട്ടുകൂടി ഇത്തവണ റിസോർട്ടുകളിലും ഹോട്ടലുകളിലും ശരാശരി 40 ശതമാനംവരെ ബുക്കിങ് ആയിരുന്നു. 90 ശതമാനംവരെ ബുക്കിങ് ലഭിച്ച റിസോർട്ടുകളുമുണ്ട്. മിക്കയിടത്തും ബുക്കിങ്ങുകള്‍ പൂർണമായി റദ്ദാക്കപ്പെട്ടു.
വയനാട് സുരക്ഷിതമല്ല എന്നുഭയന്ന് പിൻവാങ്ങുകയാണ് പലരും. മേപ്പാടി പഞ്ചായത്തിലെ രണ്ടുവാർഡുകളില്‍ മാത്രമാണ് നാശംവിതച്ചതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തിയാണ് ഈ തിരിച്ചടിക്ക് കാരണം.
ബുക്കിങ് കാൻസല്‍ ചെയ്തതുകൊണ്ട് തനിക്കുമാത്രം 28 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് വൈത്തിരി മിസ്റ്റ് മാനേജിങ് ഡയറക്ടർ മുരളി മനക്കല്‍ പറഞ്ഞു. 90 ശതമാനം ബുക്കിങ് ഉണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും റദ്ദാക്കി. ബുക്കിങ് റദ്ദുചെയ്തവരെ വിളിക്കുമ്ബോള്‍ ഇപ്പോള്‍ വയനാട് സുരക്ഷിതമല്ലല്ലോ എന്ന മറുപടിയാണ് ലഭിക്കുന്നത്.
റിസോർട്ടുകള്‍ ഒഴിഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും നിലച്ചു.റിസോർട്ടുകളും ഹോംസ്റ്റേകളും അടക്കം നാലായിരത്തോളം അക്കമഡേഷൻ യൂണിറ്റുകള്‍ വയനാട്ടിലുണ്ടെന്നാണ് കണക്ക്. വയനാടിന്റെ വരുമാനത്തിന്റെ 22 ശതമാനം വിനോദസഞ്ചാര മേഖലയില്‍നിന്നാണ്.
ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള തട്ടുകടക്കാർ, അനുബന്ധതൊഴിലെടുക്കുന്നവർ, ഇവരെല്ലാം പ്രതിസന്ധിയിലാണ്. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങള്‍ പലതും പൂട്ടിയിട്ടിരിക്കുകയാണ്. ഹാൻഡ് ക്രാഫ്റ്റ് സ്ഥാപനങ്ങള്‍ തുറന്നുവെക്കുന്നതല്ലാതെ ആരും കയറിനോക്കാൻ പോലുമില്ലെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ശൈലേഷ് പറഞ്ഞു.
ഒരു വിനോദസഞ്ചാരി വന്നുപോവുമ്ബോള്‍ മൂന്നു ദിവസംകൊണ്ട് 8000 രൂപയെങ്കിലും ഒരു ടാക്‌സിെെഡ്രവർക്ക് ലഭിക്കും. എന്നാല്‍, എല്ലാദിവസവും വാഹനവുമായി റോഡിലിറങ്ങി ഒരുരൂപപോലും വരുമാനമില്ലാതെ തിരിച്ചുപോവേണ്ടി വരുകയാണെന്ന് വിഷ്ണു ട്രാവല്‍സ് ഉടമ സതീശ്ബാബു പറഞ്ഞു.
വായ്പത്തിരിച്ചടവ് നടത്താൻ കഴിയാതെ ഉടമകളും ബുദ്ധിമുട്ടുകയാണ്. ഓഫ് റോഡ് സർവീസുകള്‍ നടത്തുന്ന ജീപ്പുടമകള്‍ക്കും തൊഴിലില്ലാതായി.പൂക്കോട് തടാകവും കാരാപ്പുഴഡാമും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലും സാധാരണനിലയിലേക്കെത്താൻ ഇനിയും നാളുകളെടുക്കും.
വയനാട് സുരക്ഷിതമാണെന്ന് വിനോദസഞ്ചാരികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള കാന്പയിനിന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ തുടക്കമിട്ടിട്ടുണ്ട്.
Content Summary: Tourists are not coming to Wayanad, the loss is more than 20 crores
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !