ചതി! പത്ത് രൂപയുടെ ലേയ്‌സ് പാക്കറ്റിൽ നാല് ചിപ്‌സും ബാക്കി വായുവും; വൈറലായി യുവാവിന്റെ പോസ്റ്റ്

0

ഏറെ കാലമായി ട്രോളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന സംഭവമാണ് ലേയ്‌സ് പാക്കറ്റിൽ ചിപ്‌സിനേക്കാൾ കൂടുതൽ വായുവാണ് എന്നത്. വീർത്തിരിക്കുന്ന പാക്കറ്റ് കാണുമ്പോൾ നിറയെ ഉണ്ടെന്ന് തോന്നുമെങ്കിലും ഒരു കയ്യിൽ കൊള്ളാവുന്നത്രയും ചിപ്‌സ് പോലും ഉണ്ടാകില്ലെന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴിതാ ലേയ്‌സ് വാങ്ങിയതിന്റെ അനുഭവം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്.

'ഗോവയിലെ ഒരു പെട്രോൾ പമ്പിൽ വച്ച് വിശപ്പ് തോന്നിയപ്പോൾ വാങ്ങിയതാണ്. പാക്കറ്റ് തുറന്നപ്പോള്‍ ഈ സർപ്രൈസ് ലഭിച്ചു.' എന്ന കുറിപ്പോടെയാണ് യുവാവ് റെഡ്ഡിറ്റ് അക്കൗണ്ടിലൂടെ നാല് കഷ്ണം ലേയ്സിന്റെ ചിത്രം യുവാവ് പങ്കുവച്ചത്. ചിത്രവും കുറിപ്പും വളരെ പെട്ടെന്ന് തന്നെ വൈറലായി. ലേയ്സിനെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകൾ വന്നു. ലേയ്സ് പാക്കറ്റുകളില്‍ വായുമാത്രമാണ് ഉണ്ടാവുകയെന്നും ഇത്തരം അനീതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യണമെന്നും ചിലർ യുവാവിനെ ഉപദേശിച്ചു. മറ്റ് ചിലര്‍ തമാശകള്‍ നിറഞ്ഞ കമന്റുകളാണ് പങ്കുവച്ചത്.

'ഇത് ഉപഭോക്തൃ ഫോറത്തിൽ റിപ്പോർട്ട് ചെയ്‌താൽ നിങ്ങൾക്ക് വലിയ തുക ലഭിക്കും','എനിക്ക് നിങ്ങളുടെ വേദന മനസിലാകുന്നു', 'ചിരിക്കാൻ പോലും വയ്യ", "നിങ്ങൾക്ക് ലേയ്സ് പാക്കറ്റിൽ ചിപ്‌സ് ലഭിക്കുന്നുണ്ടോ? ഈയിടെയായി പ്ലാസ്റ്റിക് ബാഗുകളിൽ വിൽക്കുന്ന 'ചിപ്സ് ഫ്ലേവർ എയർ' മാത്രമാണ് അവർ നിർമ്മിക്കുന്നതെന്ന് ഞാൻ കരുതി", "ഞാന്‍ ഭാഗ്യവാനാണ്. എനിക്ക് അമ്പത് പാക്കറ്റുകളില്‍ നിന്ന് 50 ചിപ്സുകള്‍ ലഭിച്ചു" തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്.

ഒരു പാക്കറ്റ് ലേയ്സില്‍ 30 ഗ്രാം ലേയ്സാണ് അംഗീകൃത തൂക്കം. എന്നാല്‍ പലപ്പോഴും എട്ട് ഗ്രാം ലേയ്സ് മാത്രമാണ് പാക്കറ്റില്‍ ലഭിക്കുക. ഇത്തരമൊരു കേസ് നേരത്തെ കൺസ്യൂമർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സൊസൈറ്റിയ്ക്ക് മുന്നിലെത്തിയപ്പോള്‍ പെപ്‌സികോ കമ്പനി ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് 50,000 രൂപ അടയ്ക്കണമെന്നും ഉപഭോക്താവിന് മൊത്തം 7,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Source:
Got 4 chips in ₹10 Lays packet
byu/Hot_Butterscotch4901 inindiasocial


Content Summary: Cheat! Four chips and air in a Rs 10 lace packet; The young man's post went viral

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !