സംവിധായകന്‍ മോശമായി പെരുമാറി; മുഖത്ത് ചെരുപ്പ് ഊരി അടിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നടി ഉഷ

0

സിനിമാ സെറ്റില്‍ വച്ച് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഉഷ. പ്രതികരിച്ചതിന്റെ പേരില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നിരവധി അവസരം നഷ്ടമായിട്ടുണ്ട്. സിനിമിയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണമെന്നും ഉഷ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണം. പരാതി കൊടുക്കാതിരുന്നാല്‍ ഇനിയുള്ള കാലവും ഇത് തുടരും. ശാരദാ മാഡം പറഞ്ഞത് താന്‍ അഭിനയിക്കുന്ന കാലം മുതല്‍ ഇതുണ്ടെന്നാണ്. അത് ഇപ്പോഴും തുടരുന്നു. ഇനിയും പരാതി നല്‍കിയില്ലെങ്കില്‍ അത് ഇനിയും ഉണ്ടാകുമെന്ന് ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. താന്‍ അപ്പോ തന്നെ പ്രതികരിച്ചു. സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു. താന്‍ അച്ഛനെയും കൊണ്ടാണ് പോയത്. ആ സംവിധായകന്‍ മരിച്ചുപോയെന്നും ഉഷ പറഞ്ഞു. പിന്നെ സെറ്റില്‍ വരുമ്പോള്‍ വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും അത് നന്നായില്ലെന്ന് പറയും. വല്ലാതെ ഇന്‍സെല്‍റ്റ് ചെയ്യും. അങ്ങനെ വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. ചെരുപ്പ് ഊരി അടിച്ചു ഉഷ പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. അവസരത്തിന് വേണ്ടി ബെഡ് ഷെയര്‍ ചെയ്യുന്ന കാര്യത്തില്‍ അല്ലാതെ പ്രതികരിച്ചതുകൊണ്ട് നിരവധി അവസരം ഇല്ലാതെ പോയിട്ടുണ്ട്. ഇത്രയാളുകള്‍ ചേര്‍ന്ന് മുന്‍കൂട്ടി തീരുമാനിച്ചിട്ടാണ് ഇത് ചെയ്യുന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നു. അതുകൊണ്ട് നിരവധി അവസരങ്ങള്‍ പോയിട്ടുണ്ട്. കുറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനി അത് പറഞ്ഞിട്ട് പ്രയോജനം ഇല്ലെന്നും ഉഷ പറഞ്ഞു.

Content Summary: The director misbehaved; He took off his shoe and hit him on the face; Actress Usha opened up about her ordeal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !