ദുബായ്: ബാഗേജ് പരിധി കുറച്ച തീരുമാനം എയർ ഇന്ത്യ എക്സ്പ്രസ് പിൻവലിച്ചു. യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് നടപടി.
ഇന്ന് (വ്യാഴം) അർധരാത്രിക്കു ശേഷം ബുക്ക് ചെയ്യുന്നവർക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം എന്നാണ് പുതിയ അറിയിപ്പ്. ചെക്ക് ഇൻ ബാഗേജ് 20 കിലോഗ്രാമായാണ് നേരത്തെ കുറച്ചിരുന്നത്. ഇതാണിപ്പോൾ പഴയ രീതിയിൽ 30 കിലോഗ്രാമായി പുനസ്ഥാപിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഔദ്യോഗിക അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു കഴിഞ്ഞു. എന്നാൽ, നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പുതിയ തീരുമാനം നിലവിൽ വന്ന ശേഷം ബുക്കിങ് പുതുക്കുകയോ മോഡിഫൈ ചെയ്യുകയോ ചെയ്യുന്നവർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
Content Summary: Air India Express withdraws decision to reduce baggage limit
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !