ഉപജീവനത്തിനായി ടൂറിസ്റ്റുകളെ ആശ്രയിക്കുന്ന വയനാട്ടുകാർ സഹായത്തിനായി കാത്തിരിക്കുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിധാരണ മാറ്റുവാനാണ് രാഹുലിന്റെ പോസ്റ്റ്.
''വയനാടിന്റെ സൗന്ദര്യം തർക്കമില്ലാത്തതാണ്. പക്ഷേ അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നും ആകർഷിച്ചത്. വിനോദസഞ്ചാരത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകള്‍ നിങ്ങളുടെ എല്ലാവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെയുണ്ടായ ദുരന്തം മുണ്ടക്കൈ പ്രദേശത്തെ മാത്രം ബാധിച്ചപ്പോള്‍, വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിധാരണയുണ്ടായി.
ഇത് വിനോദ സഞ്ചാരമേഖലയില്‍ വലിയ ഇടിവുണ്ടാക്കി. വയനാട് ഇപ്പോഴും ചടുലവും സ്വാഗതാർഹവുമാണ്, അതിന്റെ ചൈതന്യം തകർക്കപ്പെടാത്തതാണ്. വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാർഗങ്ങള്‍ പുനർനിർമിക്കാനും അതിന്റെ ഉന്മേഷം വീണ്ടെടുക്കാനും സഹായിക്കാൻ, വയനാടിന്റെ സൗന്ദര്യം സന്ദർശിക്കാനും അനുഭവിക്കാനും നിങ്ങളോട് അഭ്യർഥിക്കുന്നു'' - രാഹുല്‍ പറഞ്ഞു.
Video:
Content Summary: 'Requesting you to visit and experience the beauty of Wayanad': Rahul's video invites tourists
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !