![]() |
| പ്രതീകാത്മക ചിത്രം |
തവനൂർ: വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് വെബ്സൈറ്റിൽ നിന്ന് കാണാതായാതായി പരാതി. മലപ്പുറം തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസികൾ നഷ്ടമായിട്ടുണ്ട്.
hscap.kerala.gov.in വെബ്‌സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. സ്‌കൂൾ പ്രിൻസിപ്പാളിന്‍റെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്തത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായതായാണ് വിവരം.
അതേസമയം ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രിൻസിപ്പാൾ ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Summary: Students transfer certificate is missing
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !