ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.പി സിനോബിയ അധ്യക്ഷയായി.
ജലീൽ വലിയാട്ടിൽ,റാഷിദ് വെട്ടിച്ചിറ എന്നിവരുടെ കോർഡിനേഷനിൽ,നവംബർ 17 മുതൽ ഡിസംബർ ഒന്നു വരെ 40 ൽ പരം ക്ലബ്ബുകളിൽ നിന്നായി 1200 ലേറെ മത്സരാർത്ഥികൾ പങ്കെടുത്തു.
703 പോയിന്റുമായി വിസ്മയ മാട്ടുമ്മൽ തുടർച്ചയായി അഞ്ചാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. 336 പോയിന്റുമായി നവമിത്ര മനപ്പടി രണ്ടാം സ്ഥാനവും,257 പോയിന്റുമായി അൽ ജസീറ റാഹത്ത് നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.160 പോയിന്റുമായി ഗല്ലി പുത്തനത്താണിയും, 126 പോയിന്റുമായി എൻ.എഫ്.സി നെച്ചിത്തൊടിയും മികച്ച പ്രകടനം കാഴ്ചവെച്ചു.
സമാപന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.ടി ഹാരിസ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി സുനീറ, കെ.ടി സെലീന, എം.കെ കുഞ്ഞുമുഹമ്മദ്, മെമ്പർന്മാരായ ജാസർ പുന്നത്തല,നാസർ പുളിക്കൽ,എം.സി ഇബ്രാഹിം,സക്കരിയ, ഷിജിൽ,അഷറഫ്,സുഹറ,റുബീന,ഷാഹിന, ഫൗസിയ,നജ്മ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ് സുനിൽ,അസിസ്റ്റന്റ് സെക്രട്ടറി നീരജ് എന്നിവർ സംസാരിച്ചു.അക്കൗണ്ടന്റ് പി.റെജി ചടങ്ങിന് നന്ദിയും പറഞ്ഞു.
Content Summary: Athavanad Grama Panchayat Kerala Festival 2024 concludes
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !