![]() |
ഭിന്നശേഷിക്കാരനായ മകനുമൊത്ത് മന്ത്രി വി. അബ്ദുറഹ്‌മാനെ കാണുന്ന സമീറ |
കല്‍പകഞ്ചേരി സ്വദേശിയായ സമീറയുടെ കാലങ്ങളായുള്ള എ. പി.എല്‍. കാര്‍ഡ് ബി. പി. എല്‍. ആക്കി മാറ്റുന്നതിനിള്ള് അലച്ചിലിന് അദാലത്തില്‍ പരിഹാരം. ഭിന്നശേഷിക്കാരനായ മകനുമായാണ് സമീറ അദാലത്തില്‍ എത്തിയത്. കാലങ്ങളായി എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍. ആയി മാറ്റണമെന്ന അപേക്ഷയുമായി സമീറ മുട്ടാത്ത വാതിലുകളില്ല. വീട് 1100 ചതുരശ്ര അടിയുണ്ട് എന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരസിക്കപ്പെടുന്നത്.
ഭിന്നശേഷിക്കാരനും രോഗിയുമായ മകന് ചികിത്സാസംബന്ധമായ ചിലവുകള്‍ക്ക് ഇളവ് ലഭിക്കുക എന്നതായിരുന്നു കാര്‍ഡ് മാറുന്നതിലൂടെ സമീറ ആഗ്രഹിച്ചത്. നിരന്തരം ഫിസിയോതെറാപ്പിയും രക്തസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സയുമാണ് മകന് ആവശ്യം വരുന്നത്. ഭര്‍ത്താവായ അബ്ദുല്‍ റഹ്‌മാന് കൂലിപ്പണിക്കൊണ്ടു കിട്ടുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അസുഖബാധിതനായ മകനടക്കം രണ്ടു മക്കളാണ് സമീറയ്ക്ക് ഉള്ളത്. നിരവധി അപേക്ഷകള്‍ നല്‍കിയിട്ടും പരിഹാമാവാതിരുന്നതിനാലാണ് അദാലത്തില്‍ എത്തിയത്. കാര്‍ഡ് ഉടന്‍ ബി. പി. എല്‍. ആക്കി മാറ്റി താമസിയാതെ സമീറക്ക് നല്‍കണമെന്ന നിര്‍ദേശമാണ് മന്ത്രി സപ്ലൈ ഓഫിസര്‍ക്ക് നല്‍കിയത്. ഇതോടെ സമീറയുടെ കാത്തിരിപ്പിന് അവസാനമായി.
Content Summary: Sameera's wait is over: B. P. L. card received
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !