കുറ്റിപ്പുറം: 2006 ൽ കാഞ്ഞിരക്കുറ്റിയിൽ വെച്ച് യുവാവിനെ കാറിൽ നിന്നിറക്കി വെട്ടികൊലപ്പെടുത്തി കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതിയായിരുന്ന മലംപാമ്പ് കണ്ണൻ കുറ്റിപുറം പോലീസിൻ്റെ വലയിലായി.
കേസിനെ തുടർന്ന് അന്ന് ജയിലിലായിരുന്ന പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.
തുടർന്ന് 19 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസ് തന്ത്രപരമായാണ് പെരിന്തൽമണ്ണയിൽ നിന്നും പിടികൂടുകയത്.
മലംപാമ്പ് കണ്ണൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൊക്കിനി വീട്ടിൽ വിമേഷ് തൃശൂർ മണലൂർ സ്വദേശിയാണ്.
കുറ്റിപ്പുറം SHO നൗഫലിന്റെ നിർദ്ദേശ പ്രകാരം SI സുധീറിന്റെ നേതൃത്വത്തിൽ CPO മാരായ ജോൺസൺ രഘുനാഥ് എന്നിവർ ചേർന്ന് മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പ്രതിക്കെതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് ഉൾപ്പടെ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !