മലപ്പുറത്ത് കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. അസം സ്വദേശി ഗുല്‍സാര്‍ ഹുസൈനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.
അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കിഴിശ്ശേരി അങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരാള്‍ കിടക്കുന്നത് കണ്ടത്. പിന്നാലെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് വാഹനാപകടമല്ലെന്ന് പൊലീസിന് സംശയം തോന്നിയത്.
മരിച്ച അഹദുലും പ്രതി ഗുല്‍സാറുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇന്നലെ വഴക്കുമുണ്ടായി. അതിനുശേഷം അഹദുല്‍ നടന്നുപോകവെ പ്രതി ഗുഡ്‌സ് ഓട്ടോയുമായി പിന്നാലെയെത്തി ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ ഗുല്‍സാര്‍ ഹുസൈനെ പുലര്‍ച്ചെയോടെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടുന്നത്.
Content Summary: Youth dies after being hit by goods auto; Police call it murder, driver arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !