കോഴിക്കോട്: പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എൽ ജയകുമാരി കാസർകോട് നിന്ന് പത്തനംതിട്ടയ്‌ക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോട് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പിൽ പെട്രോൾ അടിക്കാൻ കയറി. പെട്രോൾ അടിച്ചു കഴിഞ്ഞ് ശുചിമുറിയിൽ ചെന്നപ്പോൾ പൂട്ടിയിട്ടിരിക്കുന്നു.
താക്കോൽ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരുടെ പെരുമാറ്റം മോശമായി. താക്കോൽ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടിൽ പോയി എന്നുമായിരുന്നു വിശദീകരണം. ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു. അവർ പമ്പിലെത്തി.
ശുചിമുറി തുറക്കാൻ പറഞ്ഞു. ഉപയോഗ ശൂന്യമെന്നായിരുന്നു ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. അതോടെ പൊലീസ് ശുചിമുറി ബലമായി തുറപ്പിച്ചു. തുറന്നപ്പോൾ പൊലീസ് കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.
2024മെയ് എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ജയകുമാരി പരാതിയിൽ ഉറച്ച് നിന്നു. കമ്മിഷൻ രണ്ട് ഭാഗത്തേയും വിളിച്ച് വിസ്‌തരിച്ചു. ചട്ടത്തിൽ പറയുന്ന സൗകര്യങ്ങൾ ഇല്ലാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിക്കുന്നതെന്ന് കമ്മിഷന് ബോധ്യപ്പെട്ടു. ഒരു രാത്രി സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ വിലയിരുത്തി പിഴയിട്ടു. 1.50,000 രൂപ പിഴ, ഒപ്പം 15,000 രൂപ കോടതിച്ചെലവും. ഉപഭോക്താവിനോട് കാണിച്ച മോശമായ പെരുമാറ്റത്തിന് പമ്പുടമ അടക്കേണ്ടത് 1.65ലക്ഷം രൂപ.
Content Summary: Petrol pump owner fined Rs 1.65 lakh for not opening toilet at pump
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !