തിരൂർ: മലപ്പുറം ജില്ലയിൽ ആദ്യമായി നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമാവും.
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, സംസ്ഥാന-ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, ഡൗൺ ബ്രിഡ്ജ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തിരൂർ എന്നിവർ സംയുക്തമായാണ് സംസ്ഥാന സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 'ലഹരിക്കെതിരെ കായിക ലഹരി' എന്ന സന്ദേശവുമായി ഏപ്രിൽ ഒമ്പത് മുതൽ 12 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിത വിഭാഗങ്ങളിലായി 28 ടീമുകൾ മാറ്റുരയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ:
തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ രണ്ട് കോർട്ടുകളിൽ പകലും രാത്രിയുമായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ളവർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പ് ബുധനാഴ്ച വൈകീട്ട് ആറിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി നസീമ അധ്യക്ഷത വഹിക്കും.
Content Summary: State Senior Men's and Women's Volleyball Championship to begin in Tirur on Wednesday
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !