വളാഞ്ചേരി: SNDP നിലമ്പൂർ യൂനിയൻ കൺവെൻഷനിൽ വെച്ച് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് SNDP യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയ വാദിയായിയും, മുസ്ലീം വിരോധിയായും ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ SNDP യോഗം തിരൂർ യൂണിയൻ ശക്തമായി അപലപിച്ചു.
SNDP യോഗം എല്ലാ കാലത്തും മാതൃകാപരമായ പ്രവർത്തനങ്ങളായി ചൂണ്ടികാണിക്കുന്നത് മുസ്ലീം സഹോദരങ്ങളുടേതാണ്. എന്നും സൗഹാർദപരമായ സമീപനമാണ് ഇവരുമായി പങ്കു വെച്ചു പോരുന്നത്.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞ കാര്യങ്ങൾ ചിലർ വളച്ചൊടിക്കുകയാണന്നും
അദ്ദേഹം പറഞ്ഞ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച് കൊണ്ടാണ് അദ്ദേഹത്തെയും SNDP യോഗത്തെയും തകർക്കാൻ ചിലർ ശ്രമിക്കുന്നുന്നതെന്നും തിരൂർ യൂനിയൻ യോഗം കുറ്റപ്പെടുത്തി
മലപ്പുറം ജില്ലയിൽ 56 ശതമാനം മുസ്ലീം സഹോദരങ്ങൾക്ക് 17 എയ്ഡഡ് കോളേജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ 44 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു എയ്ഡഡ് സ്ഥാപനം പോലും ഇല്ലായെന്ന പ്രയാസമാണ് വെള്ളാപ്പള്ളി പങ്കു വെച്ചത്. മുസ്ലീം മാനേജ്മെൻറിന് 17 അല്ല 50 കൊടുത്താലും സന്തോഷമാണെന്നും അതോടൊപ്പം തന്റെ സമുദായത്തിന് അർഹതപ്പെട്ടത് നൽകാൻ തയ്യാറാകണമെന്നുമാണ് അദ്ദേഹം പരാമർശിച്ചിരുന്നത്.
തുല്യ നീതി നടപ്പാക്കേണ്ടവർ, പിന്നോക്ക വിഭാഗത്തിന്റെ തണലാകേണ്ടവർകാണിച്ച അനീതിയാണ് അദ്ദേഹം ചൂണ്ടികാണിച്ചത്.
ആയത് തിരുത്തുവാൻ ഇനിയെങ്കിലും ശ്രമിക്കണമെന്നും വിദ്യാഭ്യാസ നീതി ഉറപ്പാക്കാൻ മാറി മാറി വരുന്ന ഭരണാധികാരികൾ തങ്ങൾക്ക് അർഹതപ്പെട്ടത് നൽകാൻ തയ്യാറാകണമെന്നും SNDP തിരൂർ യൂനിയൻ യോഗം ആവശ്യപ്പെട്ടു.
SNDP യോഗം തിരൂർ യൂണിയനും മുസ്ലീം സഹോദരങ്ങളെ സ്നേഹിച്ചും ബഹുമാനിച്ചും തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും,
തിരിച്ചും ആ കരുതലും സ്നേഹവും ലഭിക്കുന്നുണ്ടന്നും യൂനിയൻ പ്രസിഡണ്ട് KRബാലൻ പറഞ്ഞു
" ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന ഗുരുവചനം പ്രാവർത്തികമാക്കി തന്നെയാണ് യോഗം മുന്നോട്ട് പോകുന്നത്.
അതിനെ തകർക്കാനും മത വിദ്വേഷം പരത്തുന്ന പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കരുതിയിരിക്കണമെന്നും
KR ബാലൻ കൂട്ടിച്ചേർത്തു.
KR ബാലൻ ഉദ്ഘാടനം ചെയ്ത യോഗത്തിൻ സുരേഷ് പൈങ്കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ഷിജു വൈക്കത്തൂർ, U ജയരാജ് (രാജു) വളാഞ്ചേരി, ഉണ്ണി തിരു നിലം, ബിന്ദു മണികണ്ണൻ A V വേണുഗോപാൽ, ജിദേഷ് മുക്കിലപീടിക, നാരായണൻ വളാഞ്ചേരി, ശ്രീധരൻപൈ ങ്കണ്ണൂർ, ഹരീഷ് തൊഴുവാനൂർ,മണി കാടാമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Vellappally's Malappuram remark: SNDP Tirur Union says it is an attempt by some to make people anti-Muslim. KR Balan says it is a friendly approach towards Muslim brothers
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !