നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.വി.അന്‍വർ സമർപ്പിച്ച ഒരു നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കാനുളള അന്‍വറിന്റെ പത്രിക സ്വീകരിച്ചു.
പത്ത് പേര് ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രിക തള്ളിയത്. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് അൻവർ രംഗത്തെത്തിയിട്ടുണ്ട്.
വൻ പ്രകടനമായി നിലമ്പുർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ തിങ്കളാഴ്ച പത്രിക സമർപ്പിച്ചത്. പുതിയ മുന്നണി രൂപീകരിക്കുന്നതായി പി.വി. അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പുതിയ മുന്നണിയുടെ പേര്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
Content Summary: Anwar's nomination as Trinamool candidate rejected; may contest as independent
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !