ഡൽഹിയിൽ ഭൂചലനം. റിപ്പോർട്ടുകൾ പ്രകാരം 4.4 തീവ്രത റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല.
സമീപ വർഷങ്ങളിൽ, ഈ പ്രദേശത്ത് റിക്ടർ സ്‌കെയിലിൽ നാലുവരെ തീവ്രത രേഖപ്പെടുത്തിയ നിരവധി ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. 2022 ൽ, ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ അഞ്ചിന് മുകളിൽ തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുന്നു. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി. ഹരിയാന, ഛത്തീസ്ഗഡ് മധ്യപ്രദേശ് ജാർഖണ്ഡ് പഞ്ചാബ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്.
ഈ വാർത്ത കേൾക്കാം
Content Summary: Earthquake in Delhi; 4.4 magnitude on Richter scale recorded
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !