വി​ദേ​ശി​ക​ൾ​ക്ക് ഇനി ഭൂ​മി വാങ്ങാം; നി​യ​മ ഭേ​ദ​ഗ​തി വരുത്തിയതായി സൗദി

0

വി​ദേ​ശി​ക​ൾ​ക്ക് സൗദി അറേബ്യയിൽ ഭൂ​മി വാ​ങ്ങു​ന്ന​തി​ന് നി​യ​മ ഭേ​ദ​ഗ​തി വരുത്തിയതായി സർക്കാർ അറിയിച്ചു . ഇതുമായി ബന്ധപ്പെട്ട ഉ​ട​മ​സ്ഥാ​വ​കാ​ശ നി​യ​മ ഭേ​ദ​ഗ​തി​ക്ക് സൗ​ദി മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. റി​യാ​ദ്, ജി​ദ്ദ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ റി​യ​ൽ എ​സ്​​റ്റേ​റ്റാ​യി​രി​ക്കും പ്ര​ത്യേ​ക മേ​ഖ​ല​ക​ൾ നി​ർ​ദേ​ശി​ക്കു​ക. നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ പ്ര​ത്യേ​ക നി​ബ​ന്ധ​ന​യോ​ടെ വി​ദേ​ശി​ക​ൾ​ക്ക്​ ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും വാങ്ങാം.

വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണങ്ങളുണ്ടാകും. റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ വേ​ണ്ടി​യാണ് നിയമങ്ങളിൽ ഭേദഗതി വരുത്തിയതെന്ന് ​ മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രി മാ​ജി​ദ് അ​ൽ​ഹു​ഖൈ​ൽ പ​റ​ഞ്ഞു.

പൗ​ര​താ​ൽ​പ​ര്യ​വും വി​പ​ണി നി​യ​ന്ത്ര​ണ​വും സംരക്ഷിക്കുന്നതിന് നിയമം സഹായിക്കും. റി​യ​ൽ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ളി​ൽ ​നി​ന്നും നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം രാജ്യത്ത് എത്തുകയും കമ്പനികൾക്ക് ആവശ്യമായ ഭൂ​ല​ഭ്യ​ത ഉ​റ​പ്പി​ക്കു​ക​യു​മാ​ണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്നും മ​ന്ത്രി വ്യക്തമാക്കി.

വി​ദേ​ശി​ക​ൾ​ക്ക്​ ഭൂ​മി വാ​ങ്ങാ​നു​ള്ള നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ ഉടൻ വി​ജ്ഞാ​പ​നം ചെ​യ്യും. ഉടമസ്ഥാവകാശത്തിനുള്ള നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വിശദാംശങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തും.

വി​ജ്ഞാ​പ​നം ചെ​യ്ത ശേഷം 180 ദിവസത്തിനുള്ളിൽ ‘ഇസ്​തിലാഅ്​’ എന്ന പ്ലാറ്റ്‌ഫോമിൽ ഇത് പ്രസിദ്ധീകരിക്കും. 2026 ജനുവരിയിലാണ് നിയമം നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. വി​ദേ​ശ റി​യ​ൽ എ​സ്​​റ്റേ​റ്റ് ഉ​ട​മ​സ്ഥ​ർ​ക്കു​ള്ള നി​യ​മ​ത്തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു.

ഈ വാർത്ത കേൾക്കാം

Content Summary: Foreigners can now buy land; Saudi Arabia says it has changed the law

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !