![]() |
| ബ്രോഷർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കർ ഹാജി മണ്ണാർതൊടിക്ക് നൽകി നിർവഹിക്കുന്നു |
ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ദുബായ് കെ.എം.സി.സി. മാറാക്കാര പഞ്ചായത്ത് കമ്മിറ്റി നവംബർ 8ന് വെളളിയാഴ്ച അൽ കവാനീജ് സ്റ്റേഡിയത്തിൽ വെച് നടത്തുന്ന ഫുട്‌ബോൾ ഫെസ്റ്റ് 2k19 ബ്രോഷറിന്റെ പ്രകാശന കർമ്മം പ്രൗഡഗംഭീരമായ സദസ്സിൽ വെച്ചു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ ദുബായ് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കർ ഹാജിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ സംശുദ്ധീൻ ബിൻ മുഹ് യദ്ധീൻ, യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് പുത്തൂർ റഹ്മാൻ, pk അൻവർ നഹ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി pk ഫിറോസ്, ലുഖ്മാൻ തങ്ങൾ കുറ്റിപ്പുറം, മുസ്തഫ തിരൂർ, kp മാർട്ട് എംഡി kp മുഹമ്മദ്, എം ഗ്രൂപ് ഗാർഗോ എം ഡി മുനീർ, ചെമുക്കൻ യാഹു മോൻ ഹാജി, ഫക്രുദീൻ മാറാക്കാര, കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് cv അഷ്റഫ്, സൈദ് vk, ഒ ക്കെ കുഞ്ഞിപ്പ, പി ടി അഷ്റഫ്, വാപ്പു , അയ്യൂബ് cp, ജാഫർ പതിയിൽ, അഷ്റഫ് കാലൊടി, ശിഹാബ് AP, അക്ബർ എന്നിവർ പങ്കെടുത്തു.
യു എ ഇ യിലെ എല്ലാ ഫുട്‌ബോൾ പ്രേമികളെയും,ടീമുകളെയുo ക്ഷണിക്കുന്നുവെന്നും പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ രെജിസ്റ്റർ ചെയ്യാൻ കമ്മിറ്റി ചെയർമാൻ ജാഫറുമായും 0502563525 എന്ന നമ്പറുമായും ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ടർ :
ശരീഫ് പിവി കരേക്കാട്
00971563423734


