കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായധനം കൈമാറി. മരണപെട്ട 48 പേരില്‍ 36 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക കൈമാറിയത്. തുക അനുവദിച്ചതിന്റെ ഉത്തരവ് സെപ്തംബര്‍ ഒമ്പതിന് മന്ത്രി ഡോ.കെ.ടി ജലീല്‍ കൈമാറിയിരുന്നു. എന്നാല്‍ അവധി ദിനമായതിനാല്‍ ഈ തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഓണാവധി കഴിഞ്ഞ് ആദ്യ പ്രവര്‍ത്തി ദിനത്തിൻ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക നല്‍കുകയായിരുന്നു. മരിച്ച 36 പേരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം മൊത്തം 1.44 കോടി രൂപയാണ് അക്കൗണ്ട് വഴി നല്‍കിയത്.
ഇതിനു പുറമെ നിലമ്പൂരിൽ ഇന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ വീതം 1587 പേരുടെ ബാങ്ക് എക്കൗണ്ടിലേക്കൂo നൽകിയിട്ടുണ്ട്.. ഈ ഇനത്തിൽ 1.587 കോടി രൂപയാണ് നൽകിയത്.


