കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും പി. കെ. കുഞ്ഞാലികുട്ടി. എൽ. ഡി. എഫിന് ഒരു പ്രതീക്ഷയുമുണ്ടാവാൻ സാധ്യതയില്ല അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് മുസ്ലിം ലിഗു തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. യു. ഡി. എഫിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രയാസമില്ലന്ന് പി. കെ. കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥികളെ സംബന്ധിച്ച് തങ്ങൾ സമയമാകുമ്പോൾ പ്രഖ്യാപിക്കുമെന്നും പറഞ്ഞു. ബി. ജെ. പിക്ക് ആത്മ വിശ്വാസക്കുറവ് കാരണം അവരാണ് തെരഞ്ഞെടുപ്പ് വൈകിച്ചത് എന്ന് പി. കെ. കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. പാലാരിവട്ടം വിഷയം തിരിച്ചടിയല്ലെന്ന് പി. കെ. കുഞ്ഞാലികുട്ടി പറഞ്ഞു. പാലാ തെരഞ്ഞെടുപ്പ് അത് തെളിയിക്കും.


