ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, പി​ഴ; അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍




മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി. പു​തി​യ ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ന്നെ​യാ​ണ് തു​ട​രേ​ണ്ട​ത്. ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ലൈ​സ​ൻ​സി​ന്‍റെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് ഒ​രു വ​ർ​ഷം മു​ന്പ് മു​ത​ൽ സ​മ​ർ​പ്പി​ക്കാം. ഇ​തി​ന് ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം വ​രെ അ​വ​സ​ര​മു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ നി​ർ​ദി​ഷ്ട ഫീ​സ് മാ​ത്രം ന​ൽ​കി​യാ​ൽ മ​തി.


ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പു​തു​ക്കു​ന്ന ലൈ​സ​ൻ​സി​ന് 1100 രൂ​പ പി​ഴ അ​ട​യ്ക്ക​ണം. ലൈ​സ​ൻ​സി​ന്‍റെ കാ​ലാ​വ​ധി​ക്കു​ശേ​ഷം ര​ണ്ടു വ​ർ​ഷം വ​രെ ഈ ​പി​ഴ തു​ക മ​തി​യാ​കും. എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​മു​ള്ള ഓ​രോ വ​ർ​ഷ​ത്തി​നും 1000 രൂ​പ കൂ​ടു​ത​ൽ പി​ഴ ന​ൽ​ക​ണം. ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പു​തു​ക്കു​ന്ന​വ​ർ ലൈ​സ​ൻ​സ് കോ​ന്പി​റ്റ​ൻ​സി ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം. ഈ ​ടെ​സ്റ്റി​ന് ഓ​രോ ക്ലാ​സി​നും 50 രൂ​പ ലേ​ണേ​ഴ്സ് ഫീ​സും 300 രൂ​പ ടെ​സ്റ്റ് ഫീ​സും ന​ൽ​ക​ണം.
കോ​ന്പി​റ്റ​ൻ​സി ടെ​സ്റ്റി​ന് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഏ​ഴു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും അ​ടു​ത്ത ടെ​സ്റ്റ് എ​ഴു​താം. ഓ​രോ ക്ലാ​സി​നും 300 രൂ​പ വീ​തം ഫീ​സ് അ​ട​യ്ക്ക​ണം. ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന ദി​വ​സം മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ​യാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സി​ന്‍റെ കാ​ലാ​വ​ധി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 30 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് 40 വ​യ​സ് വ​രെ​യും 30 നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 10 വ​ർ​ഷ​ത്തേ​ക്കും, 50നും 55​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 60 വ​യ​സ് വ​രെ കാ​ലാ​വ​ധി​യി​ലു​മാ​ണ് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​ത്.

ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ലൈ​സ​ൻ​സ് പു​തു​ക്കു​ന്പോ​ൾ ലൈ​സ​ൻ​സ് കോ​ന്പി​റ്റ​ൻ​സി ടെ​സ്റ്റ് പാ​സാ​കു​ന്ന അ​ന്നു മു​ത​ൽ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കും. ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ ലൈ​സ​ൻ​സ് പു​തു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ലൈ​സ​ൻ​സ് കാ​ലാ​വ​ധി​ക്ക് ശേ​ഷം പു​തു​ക്കാ​ൻ ന​ൽ​കു​ന്ന തീ​യ​തി വ​രെ ലൈ​സ​ൻ​സി​ന് സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !