കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത: മലപ്പുറം ജില്ലയിൽ ഇന്ന്(ഒക്ടോബർ 22 ന്) റെഡ് അലേർട്ട്


അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻറെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2019 ഒക്ടോബർ 21 ന് തിരുവനന്തപുരം, ആലപ്പുഴ ,കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലും
ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

അതീവ ഗൗരവമുള്ള അലേർട്ട് ആണ് റെഡ് അലേർട്ട്. 24 മണിക്കൂറിൽ 205 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് (അതിതീവ്ര മഴ-Extremely Heavy) പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കുവാനും അപകട മേഖലയിലുള്ളവരെ (2018, 2019 പ്രളയത്തിൽ വെള്ളം കയറിയതും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായതുമായ സ്ഥലങ്ങളിലെയും GSI യും SDMA യുടെ അവലോകന സംഘവും അപകടകരമെന്ന് വിലയിരുത്തിയ സ്ഥലങ്ങളിൽ വസിക്കുന്നവരും) സുരക്ഷിതമായ ക്യാമ്പുകൾ ഒരുക്കി മാറ്റിത്തതാമസിപ്പിക്കുകയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.വൈകുന്നേരങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ രാത്രിയുണ്ടാകാൻ ഇടയുള്ള അപകടങ്ങളെ കൂടി മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്.


ഒക്ടോബർ 21 ന് കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഒക്ടോബർ 22 ന് കൊല്ലം പത്തനംതിട്ട, ആലപ്പുഴ,കോഴിക്കോട്, വയനാട് കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 23 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്.



റെഡ്, ഓറഞ്ച് അലെർട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനും 24*7 സമയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികൾ യഥാസമയം കൈക്കൊള്ളാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

2019 ഒക്ടോബർ 21 ന് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 22 ന് തിരുവനന്തപുരം ജില്ലയിലും ഒക്ടോബർ 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും ഒക്ടോബർ 24 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 25 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരായും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് GSI കണ്ടെത്തിയ കുടുംബങ്ങളെയും 2019 ൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച വിദഗ്ധ സമിതി പഠനം നടത്തി അപകടാവസ്ഥയുള്ളതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരെയും മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാത് വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

കഴിഞ്ഞ 2 വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി വീടുകൾ തകരുകയും പുനർനിർമ്മാണം പൂർത്തിയാകാത്തതുമായ വീടുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ അതാത് വില്ലേജിൽ ക്യാമ്പുകൾ തുറന്ന് താമസിക്കുവാനുള്ള സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്.

താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിൽ അലെർട്ടുകളുടെ സ്വഭാവമനുസരിച്ച് ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അവ ജില്ലകളിൽ നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

2018, 2019 പരൽ പ്രളയത്തിലെ അനുഭവ-അറിവുകൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച പ്രളയ, ഉരുൾപൊട്ടൽ സാധ്യത ഭൂപടങ്ങൾ (ലിങ്കുകൾ https://sdma.kerala.gov.in/wp-conte…/…/2018/10/Flood_KML.zip, https://sdma.kerala.gov.in/wp-conte…/…/2018/10/Landslide.zip,) തീരുമാനങ്ങൾ എടുക്കാനുള്ള ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് ഉപയോഗപ്പെടുത്താൻ വേണ്ട നിർദേശങ്ങൾ നൽകുക.


ഈ മുന്നറിയിപ്പ് ഗൗരവത്തോടെ കാണുകയും പൊതുജനങ്ങളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കുകയും ചെയ്യേണ്ടതാണ്. ജില്ലാ ഭരണകൂടത്തിൻറെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പടുവിച്ച മുൻകരുതൽ നിർദേശങ്ങൾ പ്രസിദ്ധീകരിക്കേണ്ടതാണ്.

പുറപ്പെടുവിച്ച സമയം- 1 pm, 21/10/2019




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !