കോട്ടയ്ക്കല്‍ ശംഭു എമ്പ്രാന്തിരി ആശാൻ നിര്യാതനായി





കോട്ടയ്ക്കല്‍ ശംഭു എമ്പ്രാന്തിരി ആശാൻ (77) നിര്യാതനായി.ശവസംസ്ക്കാരം  ഉച്ചക്ക് 12.00 മണിക്ക് നന്ദേൻ കുളമ്പ് ശ്മശാനത്തിൽ

ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .സ്ത്രീവേഷത്തിലൂടെ ആസ്വാദക മനസ് കീഴടക്കി.തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരാശാന്‍റെ കീഴില്‍ കഥകളി പഠനാരംഭം .  ഗാന്ധിസേവാസദനത്തിലും പി.എസ്.വി.നാട്യസംഘത്തിലും അഭ്യസനം  പൂര്‍ത്തിയാക്കി . വാഴേങ്കട കുഞ്ചുനായര്‍ , കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ എന്നിവര്‍ ഗുരുനാഥന്മാര്‍ . നാട്യസംഘത്തിലെ സ്ഥിരാംഗമായി നാല്പതുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു . മുഖ്യമായും സ്ത്രീവേഷങ്ങളില്‍ ശ്രദ്ധിച്ചു . വാഴേങ്കട കുഞ്ചുനായര്‍ മുതല്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാരിയര്‍വരെയുള്ള നടന്മാര്‍ക്കൊപ്പം നായികാകഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനയപരിചയം . ഭാര്യ സരോജം. മക്കൾ. ബിന്ദു, ഇന്ദു, മിനി. മരുമക്കൾ: മോഹനൻ എമ്പ്രാന്തിരി, സുരേന്ദ്രൻഎമ്പ്രാന്തിരി, ശശി എമ്പ്രാന്തിരി.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !