ഭരണ ഘടന വിരുദ്ധമായ സി എ എ /എൻ ആർ സി ഭേദഗതിക്കെതിരെ ജിദ്ദയിലെ കമ്മ്യൂണിറ്റി നേതാക്കൾ യുണൈറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് കീഴിൽ ഒത്തുകൂടി

0

ജിദ്ദ: ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായികൊണ്ടു ചില തൽപരകക്ഷികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി സർക്കാർ നടപ്പാക്കിയ എൻ ആർ സി /സി എ എ ഭേദഗതികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ യുണൈറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി ജിദ്ദ വിളിച്ചു ചേർത്ത യോഗത്തിൽ ഒത്തുകൂടി. 

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് അബ്ദുൽ ഗനി മലപ്പുറം മൾട്ടി മീഡിയ സഹായത്തോടെ വിശദീകരണം നടത്തി .ഇത്തരം നിയമ ഭേദഗതികൾ രാജ്യത്ത് രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കുമെന്നും ,മഹത്തായ ഭരണഘടന പിച്ചി എറിയുന്നതിനു തുല്ല്യമാണെന്നും യോഗം വിലയിരുത്തി . പാകിസ്ഥാനും ,ബംഗ്ലദേശും ,അഫ്ഗാനിസ്ഥാനും പരിമിതപെടുത്തിയതും ശ്രീലങ്കയിൽ കൊടിയ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ലക്ഷ കണക്കിനുള്ള തമിഴ് വംശജരേയും മ്യാൻമറിലെ മുസ്ലിങ്ങളെയും മാറ്റി നിർത്തിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ് . 

ഭരണ ഘടനയുടെ വീണ്ടെടുപ്പിന് ജനാധിപത്യ മാർഗ്ഗത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും ,മറ്റു പൊതു സമൂഹത്തെയും  സർക്കാരിന്റെ മിഷിനറികളെ ഉപയോഗപ്പെടുത്തി നേരിടാൻ ശ്രമിച്ചാൽ വലിയ പ്രത്യഘാതങ്ങൾ സൃഷ്ടിക്കുമെന്നും ചർച്ചയിൽ സംബന്ധിച്ചവർ ഏക സ്വരത്തിൽ അഭിപ്രാ യപ്പെട്ടു. 

മെഹ്താബ് കദർ (ഉറുദു ഗുൽ ബുൻ )ഷമീം കൗസർ (സീനിയർ അഡ്വൈസർ കാ കെ -ത്വയ്യിബ )സിറാജ് (തമിൾ സംഗം )മുക്കറം ഖാൻ (മൈമാർ കമ്മിറ്റി )സലാഹ് കാരാടൻ (ഇന്ത്യൻ ഇസ്ലാഹി സെന്റർ )എ എം അബ്ദുല്ല കുട്ടി (ഐ എം സി സി )ഖാലിദ് യൂനിസ് (ഉറുദു ഗുൽ ബുൻ )സാകിർ ഹുസ്സൈൻ (തമിൾ കമ്മ്യൂണിറ്റി )ഖാജാ മൊയ്‌ദീൻ (എ എം എം കെ )എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .

ദൃതി പെട്ടു കൊണ്ട് സർക്കാർ നടപ്പാക്കി കൊണ്ടരിക്കുന്ന ഭേദഗതികൾ സംഘ പരിവാരത്തിന്റെ ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമാണെന്നും ഇത് കേവലം മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ ബഹു ഭൂരിപക്ഷത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും ചർച്ചക്ക് വിരാമം കുറിച്ചുകൊണ്ട് സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഷ്‌റഫ് മൊറയൂർ പറഞ്ഞു . ആ ഒരു തിരിച്ചറിവാണ് രാജ്യത്തിന്റെ തെരുവുകൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നും അദ്ധേഹംകൂട്ടിച്ചേർത്തു .ഖുർഹാൻ പാരായണത്തോട് കൂടി ആരംഭിച്ച യോഗത്തിൽ 
അൽ അമാൻ മുഹമ്മദ് യോഗം നിയന്ത്രിച്ചു ,സക്കരിയ്യ ബിലാദി ഗുജറാത്തു സ്വാഗതവും,ഇ എം അബ്ദുല്ല ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നന്ദിയും പറഞ്ഞു


Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !