കുറ്റിപ്പുറം: കേരള ഗ്രാമീൺ ബാങ്കിന്റെ തവനൂർ മറവഞ്ചേരി ശാഖയിൽ 104 പവൻ മുക്കുപണ്ടം പണയം വച്ച് 16.87 ലക്ഷം രൂപ തട്ടിയ അഞ്ചംഗ സംഘത്തിലെ 4 പേർ പൊലീസ് പിടിയിൽ. ബാങ്കിലെ സ്വർണം പരിശോധിക്കുന്ന ജീവനക്കാരനും മറവഞ്ചേരി സ്വദേശിയുമായ പൊറ്റേക്കാട്ട് പള്ളിയാലിൽ ഹരിദാസൻ (59) മറവഞ്ചേരി പുറയത്ത് വളപ്പിൽ അശോകൻ (43), മറവഞ്ചേരി തപോയത്ത് പറമ്പിൽ ചന്ദ്രൻ (40), മറവഞ്ചേരി നാലുകണ്ടത്തിൽ ശ്രീജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ട്. പ്രതികൾ ബാങ്കിൽ പണയം വച്ച 833 ഗ്രാം മുക്കുപണ്ടം കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. 150 രൂപയിൽ താഴെ വിലവരുന്ന ഒരേ തരത്തിലുള്ള വളകളാണ് പണയത്തിനായി ഉപയോഗിച്ചത്. ബാങ്ക് ജീവനക്കാരനായ ഹരിദാസനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബാങ്കിലെ ജീവനക്കാരനായ ഹരിദാസൻ നൽകിയ ആഭരണങ്ങളാണ് മറ്റു പ്രതികൾ പണയമായി വച്ചത്. താൻ ബാങ്ക് ജീവനക്കാരനായതിനാൽ അതേ ബാങ്കിൽ സ്വർണം പണയം വയ്ക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മറവഞ്ചേരി ശാഖയിൽ അക്കൗണ്ടുള്ള 4 പേരെ ഇയാൾ സമീപിച്ചത്.
പല തവണകളായാണ് ഇത്രയും മുക്കുപണ്ടം 4പേരെ ഉപയോഗിച്ച് പണയം വച്ചത്. തട്ടിപ്പ് പുറത്തായതോടെ ഇക്കാര്യം പ്രതി ബാങ്ക് മാനേജരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുറ്റിപ്പുറം സിഐ പി.വി.രമേഷ്, എസ്ഐ ഇ.എ.അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മറവഞ്ചേരിക്ക് പുറമേ കുറ്റിപ്പുറത്തെ 2 ബാങ്കുകളിലും ലക്ഷക്കണക്കിനു രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നിട്ടുണ്ട്.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !