ജാമിയ മിലിയ പ്രക്ഷോഭം: മലയാളി വിദ്യാര്‍ത്ഥിനി ആയിഷ റെന്നയുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
December 18, 2019
0
ഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് വര്‍ഗീയത വര്‍ദ്ധിപ്പിക്കുന്ന പോസ്റ്റുകള്‍ ഇട്ട മലയാളി വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തു.
പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയയായ ആയിഷ റെന്നയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് മാസ്സ് റിപ്പോര്‍ട്ടിങ്ങിലൂടെയാണ് ബ്ലോക്ക് വീണത്. സംഘപരിവാര്‍ ഗ്രൂപ്പുകളുടെ മാസ്സ് റിപ്പോര്‍ട്ടിങ്ങാണ് ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടാന്‍ കാരണമെന്ന ആയിഷ പ്രതികരിച്ചു. തുടര്‍ച്ചയായി സംഘപരിവാര്‍ സൈബര്‍ ആക്രമണം നേരിടുന്നതായും ആയിഷ പറഞ്ഞു. സംഘപരിവാര്‍ സൈബര്‍ സെല്ലിന്‍റെ ആസൂത്രിത നീക്കത്തിലൂടെയാണ് അക്കൌണ്ട് ബ്ലോക്കായതെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !