മലപ്പുറം: കൽപ്പകഞ്ചേരി, വളവന്നൂർ കുടിവെള്ള പദ്ധതി ഫെബ്രുവരി 15ന് കമ്മീഷൻ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തിരൂർ എംഎൽഎ സി.മമ്മുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവിധ പദ്ധതികളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം എന്നത് അടിയന്തരാവശ്യമായതിനാൽ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ജാഫർ മലിക് നിർദേശിച്ചു. ജനുവരി ഏഴിന് പ്രവർത്തന പുരോഗതി വിലയിരുത്താൻ വീണ്ടും യോഗം ചേരുമെന്നും കളക്ടർ അറിയിച്ചു.
കുറ്റിപ്പുറം ബൾക്ക് വാട്ടർ സപ്ലൈ പദ്ധതിയുടെ ഭാഗമായ പൈപ്പിലെ ചോർച്ച ഉടൻ പരിഹരിക്കുമെന്ന് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയെ ഉദ്യോഗസ്ഥർ അറിയിച്ചു. റെയിൽവേ മേൽപ്പാലത്തിനടിയിൽ പൈപ്പ് പൊട്ടിയതാണ് ജലവിതരണം തകരാറിലാക്കിയത്.
പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കും. ജനുവരി 15നകം കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കഴിയും. വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ വി.പ്രസാദ്, പ്രോജക്ട് ഡിവിഷൻ അസി.എൻജിനിയർ അബ്ദുൾ നാസർ, പൊതുമരാമത്ത് വകുപ്പ് എക്സി.എൻജിനിയർ ജി.ഗീത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !