സോഷ്യൽ മീഡിയയിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂനിവേഴ്‌സിറ്റി പ്രൊഫസർക്ക് പാക്കിസ്ഥാൻ കോടതി വധശിക്ഷ വിധിച്ചു. 33കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷക്ക് വിധിച്ചത്.
2013 മാർച്ചിലാണ് ജുനൈദിനെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ സോ,്‌യൽ മീഡിയ വഴി പ്രചാരണം നടത്തിയെന്നാണ് കേസ്. മുൾട്ടാൻ യൂനിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു ജുനൈദ്
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജുനൈദിന്റെ അഭിഭാഷകൻ അറിയിച്ചു. ദൈവനിന്ദകന്റെ അന്ത്യമെന്നാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതികരിച്ചത്. മധുരം വിതരണം ചെയ്ത് അള്ളാഹു അക്ബർ മുദ്രവാക്യം മുഴക്കുകയും ചെയ്തു പ്രോസിക്യൂഷൻ അഭിഭാഷകൻ
എന്നാൽ നീതിയുടെ വലിയ തോൽവിയാണിതെന്ന് ആംനസ്റ്റി പ്രതികരിച്ചു. പാക്കിസ്ഥാനിൽ ഇതുവരെ 40ഓളം പേർക്ക് ദൈവനിന്ദയുടെ പേരിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !