ഉത്തർപ്രദേശിൽ ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ പരാതിക്കാരിയുടെ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. 13കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഇവരുടെ സഹോദരിയെയും ക്രൂരമായി മർദിച്ചത്. യുപിയിലെ കാണ്‍പൂരിലാണ് സംഭവം.
ഗുരുതരമായി പരുക്കേറ്റ മാതാവ് ചികിത്സക്കിടെയാണ് മരിച്ചത്. ഇവരുടെ സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതികളായ മഹ്ഫൂസ്, ജമീക്, പിന്റു, ബാബു, വാകിൽ, ഫിറോസ് എന്നിവരാണ് ഇവരെ ആക്രമിച്ചത്.
രണ്ടാഴ്ച മുമ്പാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്. ജനുവരി 9നാണ് ഇവർ കുട്ടിയുടെ അമ്മയെ മർദിച്ച് അവശയാക്കിയത്. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇതിന് സമ്മതിക്കാതെ വന്നതോടെയാണ് മർദനമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !