ന്യൂഡല്‍ഹി: ക്യാമ്ബസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഎന്‍യു, ജാമിയ മിലിയ
സര്‍വകലാശാല സന്ദര്‍ശന വേളയിലാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ജാമിയയില്‍ എത്തിയ പ്രതിപക്ഷ നേതാവ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഹിന്ദിയില്‍ സംസാരിച്ചിരുന്നു. 'ക്യാമ്ബസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരില്‍ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ' എന്നാണ് ചെന്നിത്തല വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്.
കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷേഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ജെഎന്‍യു, ജാമിയ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരാണ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !