ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി തിസ്ഹസാര് കോടതി ഉപാധികളോടെ ജാമ്യം നല്‍കി. ഒരു മാസം ധര്‍ണ നടത്തരുത്, ഷാഹിന്‍ബാഗില്‍ പോകരുത് എന്നിവയടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജഡ്ജി ഡോ. കാമിനി ലാവു ജാമ്യം അനുവദിച്ചത്.
ആസാദിെന്റ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കോടതി പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ആസാദ് പ്രതിഷേധിച്ച ഡല്‍ഹി ജമാ മസ്ജിദ് പാകിസ്താന് അല്ലെന്നും പ്രതിഷേധിക്കാന്‍ ഭരണഘടന എല്ലാവര്ക്കും അവകാശം നല്‍കുന്നുണ്ടെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം. ഉത്തര്‍പ്രേദശിലെ ദലിത് വിഭാഗത്തില്‍നിന്ന് ഭരണകൂടത്തെ നിരന്തരം അലോസരപ്പെടുത്താന്‍ പോന്ന ശബ്ദവും സാന്നിധ്യവുമായി മാറിയ ചന്ദ്രശേഖര്‍ ആസാദ് എന്ന 33കാരന്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ 2019 ഡിസംബര്‍ 20ന് നടന്ന അസാധാരണ പ്രതിഷേധത്തിലൂടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധാകേന്ദ്രമായത്.
ഡല്‍ഹി-യു.പി പൊലീസിന്‍െറ കണ്ണുവെട്ടിച്ചാണ് ജമാ മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയ 25,000 ഓളം ആളുകള്‍ക്കിടയിലേക്ക് ചന്ദ്രശേഖര്‍ ആസാദ് തലയുയര്‍ത്തി എത്തിയത്. ഡോ. ബി.ആര്‍ അംബേദ്കറുടെ ചിത്രം പതിച്ച ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്, ആമുഖം ഉറക്കെ വായിച്ച്, 'കരിനിയമം പിന്‍വലിക്കും വരെ ഈ സമരം തുടരു'മെന്ന് ആസാദ് പ്രഖ്യാപിച്ചത് ഭരണകൂടത്തെ അലോസരപ്പെടുത്തുകയായിരുന്നു. വിലക്കുകള്‍ ലംഘിച്ച് സമരമുഖത്ത് ഉച്ചയോടെ എത്തിയ ആസാദിനെ മണിക്കൂറുകള്‍ കഴിഞ്ഞ് പുലര്‍ച്ചെ മുന്നുമണിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ വടക്കന്‍ ജില്ലകളിലൊന്നായ സഹരാന്‍പൂരിലെ ദലിത് വിഭാഗത്തില്‍നിന്നുള്ള നിയമബിരുദധാരിയായ ആസാദ് 2015ല്‍ ഭീം ആര്‍മി എന്ന രാഷ്ട്രീയ മുന്നേറ്റം രൂപീകരിച്ചതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങിയത്. സഹരാന്‍പൂരിലെ കോളജില്‍ ദലിത് വിഭാഗത്തില്‍പെട്ടവരെ നിരന്തരം മര്‍ദിക്കുന്നത് ചെറുക്കാനായിരുന്നു ഈ സംഘടിക്കല്‍. കോളജിലെ ഈ ചെറുത്തുനില്‍പ്പ് താമസിയാതെ പുറത്തേക്ക് എത്തിയതോടെ ആസാദിനെ ദേശസുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടത്തി. പുറത്തിറങ്ങി 'രാവണ്‍' എന്ന വിശേഷണത്തിലൂടെ ആസാദ് ദലിത് മുന്നേറ്റത്തിന്‍െറ പുതിയ ശക്തിയായി ഉയര്‍ന്നു. 'ഗ്രേറ്റ് ചമാര്‍' എന്ന സൈന്‍ബോഡിന് ഒപ്പമുള്ള ചിത്രത്തിലൂടെ ചന്ദ്രശേഖര്‍ പുതിയ മുന്നേറ്റത്തിന് കൂടുതല്‍ ശക്തി നല്‍കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലുള്ള ദലിത് വിഭാഗമായ ചമാറിന്‍െറ പിന്തുണ ആസാദിന് ഉണ്ടെന്നത് ബി.എസ്.പിക്കും മായാവതിക്കും രാഷ്ട്രീയ വെല്ലുവിളിയുമാകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !