തിരുവനന്തപുരം: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസില്‍ മൂഖ്യ സൂത്രധാരനായ അല്‍ ഉമ തലവന്‍ പിടിയില്‍. മെഹബൂബ പാഷയെ ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കൂട്ടാളികളായ ജെബീബുളള, മന്‍സൂര്‍, അജ്മത്തുളള എന്നിവരും ഭീകരവിരുദ്ധ വേട്ടയുടെ ഭാഗമായി പിടിയിലായിട്ടുണ്ട്.
ഇന്ന് രാവിലെയാണ് മെഹബൂബ പാഷയെയും കൂട്ടാളികളെയും പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് ഭീകരവിരുദ്ധ വേട്ട ഊര്‍ജിതമായി നടന്നുവരികയാണ്. ഇതിനെ തുടര്‍ന്നാണ് അല്‍ ഉമ തലവനെയും കൂട്ടാളികളെയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. സംസ്ഥാനത്ത് നിരവധി കേസുകളില്‍ പ്രതിയാണ് മെഹബൂബ പാഷ. കളിയിക്കാവിളയിലെ എഎസ്‌ഐ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.
കര്‍ണാടകയില്‍ ഭീകരാക്രമണ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 14 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി പതിനേഴംഗ സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ ഉമ നേതാവിനെയും കൂട്ടാളികളെയും പിടികൂടിയത്.
അതേസമയം പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള തീരുമാനം. ഇരുവരെയും കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുമാണ് പിടികൂടിയത്.
മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ
കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള തീരുമാനം.
എന്നാല്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രവാദബന്ധം സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇല്ല. പൊലീസ് - ഭരണസംവിധാനത്തിനെതിരായ പോരാട്ടം എന്ന നിലയിലാണ് കൊലപാതകം നടത്തിയത്. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പിലാക്കിയതെന്നുമായിരുന്നു പ്രതികളുടെ മൊഴി. അതെല്ലാം പരിഗണിച്ചാണ് പ്രതികള്‍ക്കുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം ചുമത്തിയത്.
ഐഎസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്നു കര്‍ണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷയുടെ ബംഗളൂരുവിലെ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നത്. നിരോധിത സംഘടനയായ സിമിയുമായും മെഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !