പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. കഴിഞ്ഞ ദിവസമാണ് ഡൽഹി തീസ് ഹസാരി കോടതി ആസാദിന് ഉപാധികളോടെ ജാമ്യം നൽകിയത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെയാണ് ആസാദിന് തീഹാർ ജയിലിൽ നിന്ന് ഇറങ്ങാനായത്.
ഉത്തർപ്രദേശിലെ സഹൻപൂർ പോലീസ് സ്‌റ്റേഷനിൽ എല്ലാ ശനിയാഴ്ചയും എത്തി ഒപ്പിടണം, ഒരു മാസത്തേക്ക് ഡൽഹിയിൽ പ്രവേശിക്കരുത്, ചികിത്സക്കായി എയിംസിൽ എത്തണമെങ്കിൽ പോലീസിനെ മുൻകൂട്ടി അറിയിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. വലിയ സ്വീകരണമാണ് ജയിലിന് പുറത്ത് അനുയായികൾ ആസാദിന് നൽകിയത്.
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ആസാദിന് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് പോലീസ് ആരോപിച്ചിരുന്നു. ഇതാണ് ഒരു മാസത്തേക്ക് ഡൽഹിയിൽ പ്രവേശിക്കുന്നതിൽ നിന്നും കോടതി വിലക്കിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !