പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ മറികടാൻ ബിജെപി കണ്ടുപിടിച്ച മാർഗമാണ് വിശദീകരണ യോഗങ്ങളും വീടുകയറലും. എന്നാൽ വീട് കയറൽ തുടക്ക ദിവസം തന്നെ പാളി. ഡൽഹിയിൽ അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികളും നടന്നു. വിശദീകരണ യോഗങ്ങളും ബിജെപിക്ക് സമ്മാനിക്കുന്നത് വൻ നാണക്കേടാണ്. കേരളത്തിലടക്കം ഒരു വിരലിൽ എണ്ണാവുന്നവരെ മാത്രം വെച്ചാണ് ബിജെപി വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന ബിജെപിയുടെ റാലിയും വിശദീകരണ യോഗവുമാണ് സോഷ്യൽ മീഡിയയെ കുടുകുടാ ചിരിപ്പിക്കുന്നത്. റാലിയുമായി കുറ്റ്യാടി ടൗണിലേക്ക് ബിജെപി പ്രവർത്തകർ എത്തിയപ്പോഴേക്കും നാട്ടുകാർ സ്ഥലം വിട്ടിരുന്നു. കടകളടച്ച് വ്യാപാരികളും സ്ഥലം വിട്ടു. ഇതോടെ ഒഴിഞ്ഞ കസേരകളെ നോക്കി യോഗം നടത്തേണ്ട ഗതികേടാണ് നേതാക്കൾക്ക് സംഭവിച്ചത്.
ചില ട്രോൾ കാഴ്ചകൾ:













വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !