സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,715 രൂപയും പവന് 29,720 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 30,400 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്.
ആഗോളവിപണിയിലും സ്വര്‍ണ്ണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1,560.81 ഡോളര്‍ ആണ് നിരക്ക്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !